Friday, October 30, 2009

പൊകക്കൊഴല്

അമ്മാത്തയ്ക്ക് പോവുംപോ ഒരു വല്യേ തൂണ് കാണാറല്യേ? എന്തുയരാ ആ തൂണിന്? ആ തൂണിന്‍റെ തലേന്ന് പൊക പൊന്തും.
വണ്ടീന്ന് ചെറ്യേട്ടനോട് ചോദിച്ചു നോക്കി
"എന്താ ആതൂണ്?"
"അത് ഓട്ട്കംപനീടെ പൊകക്കൊഴലാ"
"എന്താ ഓട്ട്കംപനീന്ന് പറഞ്ഞാല്‍?"
"ഓട് ണ്ടാക്കണ കംപനി"
"അതിനെന്തിനാ ഇത്ര വല്യേ പൊകക്കൊഴല്?"
"മിണ്ടാണ്ടിരിയ്ക്ക്. അതൊന്നും നെണക്ക് മനസ്സിലാവില്യ."
"അതെന്താ?"
"നിയ്യ് ചെറ്യേകുട്ട്യല്ലേ. വല്യേ വല്യേ കാര്യൊന്നും മനസ്സിലാവില്യ."
.
കുഞ്ഞേട്ടന്‍ പറയ്യാ അവടെ ഒരാള് ഇരിന്ന് ബീഡിവലിയ്ക്കാവും ന്ന്. ഇത്ര അധികം പൊക ണ്ടാവണച്ചാ വല്യേ വല്യേ ബീഡ്യന്നെ വേണ്ടീരും.
കംപനീടെ ഉള്ളില് കൊറേ ആള്ണ്ടാവും. അവര്‍ക്കൊക്കെ ചോറും കൂട്ടാനും ഒക്കെ ണ്ടാക്ക്ണ്ടോണാവോ?
ചെറ്യേട്ടന്‍ പറഞ്ഞത് ചെറ്യേ കുട്ട്യാവ്വോണ്ടാ മനസ്സിലാവത്തത് ന്നല്ലേ? ആ കംപനിമുഴുവന്‍ വല്യേ ആള്‍ക്കാര്ടെ മനസ്സില് ആവ്വോ. വല്യേ ആള്‍ക്കാരടെ മനസ്സ് വല്യേ മനസ്സന്നെ ആവും. ആനയ്ക്കൊക്കെ നില്‍‍ക്കാന്‍ പറ്റ്ണ്ടാവും. അപ്പൊ ആന പിണ്ടം ട്ടാലോ? അയ്യയ്യയ്യേ. ഞാന്‍ വല്തായ്യാ ആന എന്‍റെ മനസ്സിലും പിണ്ടം ട്വോ?

4 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകത്തിലെത്തിയപോലുണ്ട്, ന്ന്ച്ചാ നല്ല പരിചണ്ട് ഈ ലോകം ന്നന്നെ...

kariannur said...

നന്ദി

കറുത്തേടം said...

ഓട്ടു കമ്പനിയും പുകകുഴലും ഉണ്ണികുട്ടനും എല്ലാം കുട്ടിക്കാലത്തെ ഓര്‍മ്മകള്‍.. നന്നായിട്ടിട്ടുണ്ട്..

kariannur said...

നന്ദി