Tuesday, March 31, 2009

വെളിച്ചപ്പാട്

ഞാനാണ് വെളിച്ചപ്പാട്. കൃഷ്ണന്‍ കൊട്ടാനും. അമ്പലത്തിലെ കളം വരച്ച് പാട്ടിന് വെളിച്ചപ്പാടും കൊട്ടും ഒക്കെ ണ്ടാവും. കുറുപ്പ് അമ്പലത്തില് വരയ്ക്കണ കളം കാണാന്‍ നല്ല ഭങ്ഗിണ്ട്. കുറുപ്പ് കളം വരയ്ക്കണ പൊടി ട്ക്കായിരുന്നു. അമ്പലത്തില് ണ്ടാവും. അമ്പലം നമ്പീശന്‍ പൂട്ടീട്ടാവും പോയത്. “കളം വര്യ്ക്കാന്‍ പൊട്യൊന്നും ഇല്യലോ. അതോണ്ട് കോലോണ്ട് മണ്ണില് കളം വരച്ചാമതി അല്ലേ കൃഷ്ണാ” “വെളിച്ചപ്പാടിന് വാള് വേണ്ടേ. അതിന് പ്പൊ എന്താട്ക്കാ?” “മടാള് ട്ത്താ ചെറ്യേട്ടന്‍ കണ്ടാല്‍ ദേഷ്യപ്പെടും. മടക്കനത്തണ്ട് ട്ക്കാം.” “കൊട്ടാനോ” “പാല്‍പ്പൊടീടെ ടിന്ന്‍ ട്ക്കാം” “കടകടകടകടകടകടകടകടകട“ ഈ കൃഷണന് കൊട്ടാനും നിശ്ചല്യ. “കൃഷ്ണാ ഇത്ര വേഗം കൊട്ട്യാല്‍ വെളിച്ചെപ്പെടാന്‍ നിയ്ക്ക് പറ്റില്യ.” “ക.... ട.... ക.... ട.... ക.... ട....” “ഞാനില്ല്യ ഞാനില്ല്യ ശരിയ്ക്ക് കൊട്ടീട്ട്ല്യാച്ചാ ഞാന്‍ കളിയ്ക്കാല്യ. വേണ്ട ഇനി കൊട്ടണ്ട. കല്‍പ്പിച്ചാല്‍ മതി” “ഹഹ ഹഹ ഹീയ്യോ. ഞാന്‍ മുന്നിലും പിന്നിലും എടത്തും വലത്തും കാത്തോളാം. ന്നാ പ്പോരേ?” ഈ കൃഷണന്‍ മതീന്ന് പറേണും ല്യ. “ ഞാന്‍ ല്യാ കളിയ്ക്കാന്‍”

3 comments:

പാവപ്പെട്ടവൻ said...

കുട്ടി വല്ലാണ്ട് കളിക്യാണ്ട് കൂടണയുക

സമാന്തരന്‍ said...

ഈ കൊട്ടൊക്കെ മതി.. നീയങ്ങ്ട് വേഗം വെളിച്ചപ്പെട്ടെ...ചെറ്യേട്ടന്‍ പ്പൊ വരൂം ട്ടാ..

പപ്പൂസ് said...

ഒറ്റയിരിപ്പിന് ഇരുപത്തഞ്ചു പോസ്റ്റും വായിച്ചു. ഇരുപത്താറാമത്തേതിന് കാത്തിരിക്കുന്നു.... കുഞ്ഞേട്ടനും വല്യേട്ടനും അമ്മേം അച്ഛനും ഓപ്പോളും കൃഷ്ണനുമെല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. മനോഹരം, മനസ്സില്‍ കുട്ടിത്തം സൂക്ഷിക്കുന്നവര്‍ക്ക്...