Monday, August 10, 2009

ടീപ്പാര്‍ട്ടി

ഇന്നാണ് ടീപ്പാര്‍ട്ടി. ചെറ്യേട്ടന്‍റെ വേളീടെ തെരക്കായിരുന്നു രണ്ടുമൂന്നു ദിവസം. നല്ലരസായിരുന്നു. എത്ര കുട്ട്യോളാ? എന്നും വേളിണ്ടായിര്‍ന്നൂ ച്ചാ എത്ര നന്നായിരുന്നൂ. പിന്നെ ഒരു സ്വകാര്യം ണ്ട് - പത്തയപ്പുരേലെ കിഴ്ക്കേമുറില്യേ? അതില് വിത്ത് ട്ട് വെയ്ക്കണ ഒരു മഞ്ചപ്പത്തായം ല്യേ? അതിലെ വിത്തൊക്കെ മാറ്റി വൃത്യാക്കീട്ടേയ് ഒരു കാര്യം അതില് വെച്ചിട്ടുണ്ട്. എന്താന്നറിയ്യോ? ലഡ്ഡു! പിന്നേം ണ്ട്. മൈസൂര്‍പാക്ക്, മിക്ശ്ചറ്. ഏത്രണ്ട്ന്ന് അറിയ്യോ? കൊറേ കൊറേ ണ്ട്. ഓശപ്പനാണ് ണ്ടാക്കീത്. ണ്ടാക്കുമ്പൊ നിയ്ക്കും കുഞ്ഞേട്ടനും ഒക്കെ തന്നു. നല്ലസ്വാദുണ്ട്. പിന്നേം പിന്നേം തിന്നണം ന്ന് തോന്നും. പക്ഷേ ഏന്താ ചെയ്യാ? ആ മുറി പൂട്ടിട്ടിരിയ്ക്കാണ്. “നീയ്യെന്താ പ്രാര്‍ത്ഥിയ്ക്കണത്?” കുഞ്ഞോപ്പോള് ചോദിച്ചു “ടീപാര്‍ട്ടിയ്ക്ക് ആള്കള് വരര്തേ ന്ന്” “ആള്കള് വരര്തേ? നീയെന്തെഠഥാ പ്രാര്‍ത്ഥിയ്ക്കണത്?“ “ആള്‍കാര് കൊറേ വന്നാല്‍ ലഡ്ഡൂം മൈസൂര്‍പാക്കും ഒക്കെ കഴീല്യേ? ട്ടീപാര്‍ട്ടി കഴിഞ്ഞ് ബാക്കിള്ള ലഡ്ഡൂം മൈസൂര്‍പാക്കും ഒക്കെ ഞങ്ങള്‍ക്ക് തരാം ന്ന് ഓശപ്പന്‍ പറഞ്ഞിട്ടുണ്ടല്ലോ”

1 comment:

hari kodeeri said...

ദിവാകരാ. ഒരു സംശയം....

ചെറിയേട്ടന്റെ കല്യാണത്തിന്റെ തിരക്കായിരുന്നു എന്ന് കണ്ടു. നമ്പൂതിരിമാരാനെങ്കില്‍ വേളി എന്നല്ലേ പറയുക....