Sunday, July 20, 2008

തറേം പൂതനും

കൃഷ്ണന്‍ പറയ്യാ തറേം പൂതനും ഒക്കെ ബീഡിവലിയ്ക്കും ന്ന്‍. നൊണ പറേണതിനും ഒരതിരൊക്കെ ഇല്യേ. ചായപ്പീട്യേല് ഇരുന്ന് വലിയ്ക്കണത് കണ്ടൂത്രേ. അത് അതിലേറെ വല്യേ മുത്തന്‍ നൊണ. പൂതനും തറേം ഒക്കെ ചായപ്പീട്യേല്യ്ക്ക് പോവ്വോ?. നെല്ലും അരീം മാത്രേ പൂതനും തറേം കഴിയ്ക്കൂ. ചെലപ്പോ സംഭാരോം. ചായൊന്നും കഴിയ്ക്കില്ല്യ. ചായകഴിയ്ക്കും എന്നുണ്ടെങ്കില്‍ ഇവിടെ വരുമ്പൊ ചെറ്യേട്ടന്‍ ചായ കൊടുക്കാന്‍ പറയില്യേ?. ആരുവന്നാലും ചായ കൊടുക്കാന്‍ പറയാറുണ്ടല്ലോ ചെറ്യേട്ടന്‍ . പിന്നെ കൃഷ്ണന്‍ വേറേം വിഢിത്തം പറഞ്ഞൂട്ടോ. തറ കെട്ടീത് മണ്ണാന്‍ വേലു ആണ് ന്ന്. വേലു ആവ്വോ? നൊണ തന്നെ ആവും. തറേ കണ്ടാല്‍ എനിയ്ക്ക് പേട്യാ. വേലൂനെ ഒരു പേടീം ല്ല്യ. ഇറുമ്പിന്‍റെ കണ്ണോളം കൂടീം പേടില്ല്യ. പിന്നെ വേലു ആണ് തറ എങ്കില്‍ എനിയ്ക്ക് പേട്യാവ്വോ. കൃഷ്ണന്‍ പറേണത് നൊണ തന്നെ ആകും. നാട്ടിലെ എല്ലാകാര്യോം ചെറ്യേട്ടന് അറിയാണ്ടിരിയ്ക്കില്യ. ചെറ്യേട്ടന്‍ ശബരിമലയ്ക്ക് പോയില്യേ. വന്നാല്‍ ചോദിയ്ക്കണം അല്ലെങ്കില്‍ വേലു വരുമ്പോള്‍ ചോദിയ്ക്കാം. തറകെട്ടീത് വേലു തന്നെ ആണെന്നു പറഞ്ഞാല്‍ പിന്നെ എനിയ്ക്ക് വേലൂനെ പേട്യാവ്വോ എന്നാ ഇപ്പോ പേടി

2 comments:

മേക്കാട് said...

വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം വേഷവും വേഷക്കാരനും തമ്മിലുള്ള അന്തരം, വിശ്വസിച്ചുപോന്നകാര്യങ്ങള്‍ തെറ്റാണെന്ന് അറിയുമ്പോഴുള്ള വ്യഥ എല്ലാം വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു.

Ashtamoorthy said...

ഭാരതീയദാര്‍ശനികസിദ്ധാന്തങ്ങളുടേയും തന്ത്രസിദ്ധാന്തങ്ങളുടേയും ആഴം കണ്ടെത്തിയ വ്യക്തിയായിട്ടായിരുന്നു, ആദ്യം കരിയന്നൂരിനെ ഞാന്‍ പരിചപ്പെട്ടത്. പിന്നീട് അദ്ദേഹം ശ്ലോകങ്ങളിലും കവിതയിലും ഉള്ള കഴിവും ഉള്‍ക്കാഴച്ചയും കൂടി കാട്ടിത്തരികയുണ്ടായി!!! ഇപ്പോള്‍ ഇതാ പദ്യാത്മകമായ ഗദ്യത്തിന്റെ ഒഴുക്കും അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ ഉണ്ടെന്നു കാണിയ്ക്കുന്നു!!! തികച്ചും ആസ്വാദനക്ഷമതയുള്ള വരികളാണ് ഇതുമുഴുവന്‍! വീണ്ടും വീണ്ടും പുതിയപുതിയ ആശയങ്ങളുമായി ഇദ്ദേഹത്തെ ഇവിടെക്കാണുമെന്ന ആഗ്രഹത്തോടെ......................


പുതുവായ