Saturday, August 2, 2008

നായക്കോട്ട

ചെളമ്പ്രം കുന്നിന്‍റെ മുകളില് നായക്കോട്ട ഉണ്ട് എന്ന് കൃഷ്ണങ്കുട്ട്യാ പറഞ്ഞത്. ഒരു ദിവസം കൃഷ്ണന്‍കുട്ടീടെ വീട്ടിലെ പോത്തുകള് മേഞ്ഞ് മേഞ്ഞ് ചെളമ്പ്രം കുന്നിന്‍റെ നിറുകേല് വരെ പോയി. പോത്തുകളെ നോക്കി നോക്കി പോയി ഒടുക്കം നായക്കോട്ടടെ അടുത്തുന്നാ കിട്ടീത്. അവിടെ മണ്ണോണ്ട് കൊറേ നായകളേ ഉണ്ടാക്കി വെച്ചിട്ടുണ്ടത്രേ. എന്തിനാണാവോ? കൃഷ്ണന്‍കുട്ടി മുട്യേങ്കൊലോണ്ട് ഒരു നായടെ വായേല് കുത്തി നോക്കീത്രേ. മണ്ണോണ്ടാണച്ചാലും നായക്കോട്ടേലെ അല്ലേ? എന്തൊരു ധൈര്യാ കൃഷ്ണങ്കുട്ടിയ്ക്ക്? താലപ്പൊലിയ്ക്ക് വരണ നായാടി നായക്കൊട്ടേന്നാവ്വോ വരണത്? പടിഞ്ഞാറ്റുമ്മുക്കുന്നുള്ള വരമ്പ്ക്കൂടെ ആണ് നായാടീടെ വീട്ടില്യ്ക്ക് പൊവ്വാ എന്നല്ലേ ദേവക്യമ്മ പറഞ്ഞത്? ചെളമ്പ്രംകുന്നിലേയ്ക്കും പടിഞ്ഞാറ്റുമ്മുക്കില്‍കൂടി വഴിണ്ടാവും. ആ നായക്കളൊക്കെ നായാടീടെ ആവും. എനിയ്ക്കും നായക്കോട്ടേല്‌യ്ക്ക് പോകണം. എന്നിട്ട് ആ നായട്ടെ വായേല് കോലോണ്ട് കുത്തണം. പക്ഷേ മുട്യേങ്കോല്‌ മത്യാവ്‌ല്യ. കൊറച്ചധികം നീളം വേണ്ട്യേരും. കൃഷ്ണങ്കുട്ടീടെ അത്ര ധൈര്യം എനിയ്ക്കില്യ. നായേടെ വായേല് വടിട്ട് കുത്ത്യാല്‍ നായാടി ചീത്ത പറയ്യോ? ഉണ്ടാവില്യ. എനിയ്ക്ക് നായാട്യേ ഇഷ്ടാണലോ, അപ്പൊ നായാടിയ്ക്ക് എന്നേം ഇഷ്ടാവും

3 comments:

siva // ശിവ said...

ഒരു നാള്‍ ഞാനും വരും ആ നായക്കോട്ടയിലേയ്ക്ക്...

അനില്‍ സോപാനം said...

നായ്ക്കോട്ട അസ്സലായി......

മേക്കാട് said...

നായകോട്ടേല് പോയാമാത്രം പോര കോലോണ്ടൊന്ന് കുത്തിനോക്കേം വേണം!