Saturday, August 30, 2008

കുളത്തില്‍ ചാടല്‍

കുഞ്ഞേട്ടന്‍ കൂപ്പിന്‍റെ മോള്ന്ന് കൊളത്തില്യ്ക്ക് ചാടുമ്പോ തലകുത്തീട്ടാ ചാടണത്. ഓടി ചെന്ന്ട്ട് തൊഴണപോലെ കയ്യ് തലേടെ മീതെ പിടിച്ച് “ച്ലും“ ന്നങ്ങ്ട് ചാടും. പിന്നെ കൊറേ ദൂരത്ത് പോയിട്ടേ പൊന്തൂ. അതുവരെ മുങ്ങാങ്കൂ‍ളിടും. “കുഞ്ഞേട്ടാ കൂപ്പിനേ...ക്കാളും ഉയരത്ത്ന്ന് ചാടാന്‍ പറ്റ്വോ?” “ന്താ പറ്റാണ്ടെ?” “സര്‍ക്കസ്സ് മാവിന്‍റെ മോ....ള്‍ത്തെ കൊമ്പിന്‍റെ അത്ര ഉയരത്ത്ന്ന്?” “പറ്റും” “വട്ക്ക്വോറത്ത് നില്‍ക്കണ പാറ്റത്തെങ്ങിന്‍റെ അത്ര ഉയരത്ത്ന്ന്? “പറ്റും” “ആകാശത്തിന്‍റെ അത്ര ഉയരത്ത്ന്ന്?” “പറ്റും” നിയ്ക്കും അങ്ങനെ ചാടണന്നൊക്കെ ണ്ട്. കുഞ്ഞേട്ടന് അക്കര വരെ കൂളിടാന്‍ പറ്റ്വോ?” “അതൊക്കെ നിയ്ക്ക് ഈസ്യാ” “അമ്പലക്കൊളത്തിന്‍റെ ഇക്കരേന്ന് അക്കരവരെ?” “നൂറുപ്രാവശ്യം” “കൊപ്പത്തയ്ക്ക് ള്ളത്ര ദൂരം” “പറ്റും“ സിന്ധിപ്പയ്യ് പെറ്റിട്ട് വേണം എല്ലാ ദിവസോം പാല് കുടിയ്ക്കാന്‍. ന്ന്ട്ട് കുഞ്ഞേട്ടനേ പ്പോലെ വല്താവണം. എന്നിട്ട് വേണം കൂപ്പിന്‍റെ മോള്‍ന്ന് ചാടാന്‍. ഒരു പറ പാല് കുടിയ്ക്കണം. അപ്പൊ ആകാശത്തിന്‍റേം മോള്‍ന്ന് ചാടാന്‍ പറ്റും.

3 comments:

smitha adharsh said...

നല്ലോണം വല്തായ്ട്ടു ആകാശത്തിന്‍റെ മോള്ന്നു ചാടാന്‍ പറ്റട്ടെ..!!

siva // ശിവ said...

ചാടുന്നതൊക്കെ നല്ലതു തന്നെ...പക്ഷെ വെള്ളമുള്ളപ്പോള്‍ മാത്രമേ ചാടാവൂ....ഓക്കെ...

PIN said...

ബാല്യത്തിലെ, അനുകരിക്കാനുള്ള ആ അഭിനിവേശം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകൾ...